25000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്താൻ ഒരുങ്ങി ആമസോണ്‍

ഇന്ത്യയില്‍ 25000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അമേരിക്കൻ ഇ- കൊമഴ്സ് കമ്പനി ആമസോണ്‍ . രാജ്യത്ത് വ്യാപാര ശൃംഖല വർധിപ്പിച്ച് സേവനങ്ങള്‍ കൂടുതല്‍ ഇന്ത്യക്കാരിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.കമ്പനിയുടെ പ്രവർത്തന ശേഷി കൂട്ടാനും, വ്യാപാര ശൃംഖല വർധിപ്പിക്കാനും, ഡെലിവറി സംവിധാനം മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും നിക്ഷേപം സഹായിക്കുമെന്നാണ് കരുതുന്നത്.രാജ്യത്തെ ഇ-കൊമേഴ്സ് വ്യവസായ മേഖല അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആമസോണ്‍ നിക്ഷേപ വാർത്ത പുറത്തു വരുന്നത്. 125 ബില്യണ്‍ യു.എസ് ഡോളർ ആയിരുന്നു 2024ല്‍ കമ്പനിയുടെ മാർക്കറ്റ് മൂല്യം. 2020 ഓടുകൂടി അത് 5550 ബില്യണ്‍ യു.എസ് ഡോളർ അകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുവാക്കള്‍ക്കിടയിലെ ഓണ്‍ലൈൻ ഷോപ്പിങിനോടുള്ള താൽപര്യം വർധിച്ചത് ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചക്ക് നേട്ടമായി മാറി.