9 സീറ്റർ ടാറ്റ വിംഗർ പ്ലസ് ടാറ്റാ മോട്ടോഴ്‌സ്

കൊച്ചി: പ്രീമിയം യാത്രാ വാഹനമായ 9 സീറ്റർ ടാറ്റ വിംഗർ പ്ലസ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ക്രമീകരിക്കാവുന്ന ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ക്യാപ്റ്റൻ സീറ്റുകൾ, പേഴ്സണൽ യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, വ്യക്തിഗത എസി വെന്റുകൾ, വിശാലമായ ലെഗ് സ്പേസ് എന്നീ സെഗ് മെന്റിലെ മുൻനിര സവിശേഷതകളോടെയാണ് വിംഗർ പ്ലസ് അവതരിപ്പിച്ചിട്ടുള്ളത്.
വിശാലമായ കാബിനും വലിയ ലഗേജ് കംപാർട്ട്മെന്റും ദീർഘദൂര യാത്രകളിൽ സഹായകമാണ്. ഇതിന്റെ എക്സ് ഷോറൂം വില 20.60 ലക്ഷം രൂപ.