July 31, 2025

ഖാരിഫ് സീസണിൽ നെല്‍കൃഷിയില്‍ 58 ശതമാനം വര്‍ധന

0
images (1) (7)

ഖാരിഫ് സീസണില്‍ ഇതുവരെയുള്ള നെല്‍കൃഷി 58 ശതമാനം വര്‍ധിച്ച് 13.22 ലക്ഷം ഹെക്ടറിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.37 ലക്ഷം ഹെക്ടറിലായിരുന്നു നെല്ല് വിതച്ചത്.

2025 ജൂണ്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം, ഖാരിഫ് വിളകളുടെ (വേനല്‍ക്കാലത്ത് വിതച്ചത്) വിസ്തൃതിയുടെ പുരോഗതി കൃഷി വകുപ്പ് പുറത്തുവിട്ടതായി തിങ്കളാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

പയര്‍വര്‍ഗ്ഗങ്ങളുടെ വിസ്തൃതി 6.63 ലക്ഷം ഹെക്ടറില്‍ നിന്ന് 9.44 ലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചിട്ടുണ്ട്.തിനയും നാടന്‍ ധാന്യങ്ങളും വിതയ്ക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ14.77 ലക്ഷം ഹെക്ടറില്‍ നിന്ന് ഇക്കുറി 18.03 ലക്ഷം ഹെക്ടറായി ഉയര്‍ന്നു.

കരിമ്പ് വിതയ്ക്കലും ഇതുവരെ നേരിയ തോതില്‍ വര്‍ദ്ധിച്ച് 55.07 ലക്ഷം ഹെക്ടറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 54.88 ലക്ഷം ഹെക്ടറായിരുന്നു.പരുത്തി കൃഷിയുടെ വിസ്തൃതി 29.12 ലക്ഷം ഹെക്ടറില്‍ നിന്ന് 31.25 ലക്ഷം ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്.

ജൂണ്‍ 20 വരെ എല്ലാ ഖാരിഫ് വിളകളുടെയും ആകെ വിതയ്ക്കല്‍ വിസ്തീര്‍ണ്ണം 137.84 ലക്ഷം ഹെക്ടറായി ഉയര്‍ന്നു, ഒരു വര്‍ഷം മുമ്പ് ഇത് 124.88 ലക്ഷം ഹെക്ടറായിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇപ്പോള്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും മഴ എത്തിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം മൊത്തത്തിലുള്ള മണ്‍സൂണ്‍ സാധാരണ നിലയെക്കാൾ കൂടുതലായിരിക്കുമെന്നാണ് ഐഎംഡി പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *