ഇറക്കുമതി തീരുവ 50 %; ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് രാജ്യാന്തര ധന ഏജന്‍സി ഫിച്ച്

ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രമുഖ രാജ്യാന്തര ധന ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയും ധനകാര്യ മാനേജ്‌മെന്റിലെ മികവും കണക്കിലെടുത്ത് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി നെഗറ്റീവായും നിലനിറുത്തി. സ്ഥിരതയോടെ സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ഏജന്‍സിയുടെ അവലോകനം.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍(ജി.ഡി.പി) 6.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ഫിച്ച് വ്യക്തമാക്കി. ആഭ്യന്തര ഉപഭോഗവും പശ്ചാത്തല വികസന രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപവും ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരുമെന്നും അവര്‍ പറയുന്നു.