ലിറ്ററിന് 40 കിലോമീറ്റർ മൈലേജ്; ₹ 2.40 ലക്ഷം മുതൽ വിലയുള്ള ഹസ്‌ലറുമായി മാരുതി വിപണിയിൽ

മാരുതി സുസുക്കി വീണ്ടും ഇന്ത്യൻ വാഹന വിപണിയിൽ ശ്രദ്ധ നേടുകയാണ്, പുതിയൊരു ചെറിയ ബഡ്ജറ്റിലുളള എസ്‌യുവി അവതരിപ്പിച്ച്. മാരുതി ഹസ്‌ലർ എന്ന പേരിൽ എത്തുന്ന ഈ വാഹനം 40 കിലോമീറ്റർ പെട്രോൾ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്, കൂടാതെ താങ്ങാവുന്ന വിലയിലും ഉന്നത ഇന്ധനക്ഷമതയിലും ശ്രദ്ധേമായതാണ്.മിഡിൽ ക്ലാസിനും ചെറിയ ബഡ്ജറ്റിലുള്ള ഉപഭോക്താക്കൾക്കുമായി മാരുതി നേരത്തെ മാരുതി 800, ഓൾട്ടോ പോലുള്ള മോഡലുകൾ പുറത്തിറക്കിയപ്പോഴും വിപണിയിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. അതേസമയം, ടാറ്റയുടെ നാനോ വിലക്കൊതുക്കമുള്ള ഒരു ലക്ഷത്തിൽ എത്തിയപ്പോൾ ആദ്യ കാലത്ത് വലിയ പ്രതികരണം ലഭിച്ചെങ്കിലും, കാറിന് വിപണിയിൽ വലിയ കരുത്ത് പുലർത്താനായില്ല.മാരുതി ഇപ്പോള്‍ വേറിട്ട പരീക്ഷണമായ ഹസ്‌ലറുമായി എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ സവിശേഷതകളുള്ള, ചെറുതും ബഡ്ജറ്റിലും വരുന്ന ഈ എസ്‌യുവി, ടാറ്റ പഞ്ച് പോലുള്ള കാറുകളുമായി മത്സരിക്കും. 660 സിസി 3-സിലിണ്ടർ പെട്രോൾ എഞ്ചിനോടുകൂടിയ ഈ വാഹനം നഗര ട്രാഫിക് ബ്ലോക്കുകളുള്ള പ്രദേശങ്ങളിൽ പോലും മികച്ച മൈലേജ് നൽകുമെന്നാണ് പ്രതീക്ഷ.മാരുതി ഹസ്‌ലറിന്റെ പ്രാരംഭ വില 2.40 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെ ആയിരിക്കും. പുറമേ, കൃത്യമായ വില വാഹനത്തിന്റെ വിപണിയിൽ എത്തുന്നതിന് ശേഷം മാത്രം വ്യക്തമാകും.