ദിവസം 10 രൂപ ചിലവില്‍ 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും; ജിയോയുടെ വമ്പൻ ഓഫർ കൂടാതെ മറ്റ് ആനുകൂല്യങ്ങളും

മുംബൈ: താരിഫ് നിരക്ക് വർധനവിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ ആകർഷിക്കാനായി, റിലയന്‍സ് ജിയോ പുതിയ ആകർഷക റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ചു. ദിവസേന 10 രൂപയ്ക്കുള്ള ഈ റീച്ചാര്‍ജ് പ്ലാനിൽ 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും ലഭിക്കും.ജിയോ അവതരിപ്പിച്ച 999 രൂപ വിലയുള്ള ഈ പാക്കേജിന് 98 ദിവസത്തെ വാലിഡിറ്റിയാണ്. അതോടൊപ്പം, ദിവസേന 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗും 100 സൗജന്യ എസ്എംഎസും 5ജി നെറ്റ്വർക്ക് ആക്സസും ലഭിക്കും. പ്ലാനിന്റെ വാലിഡിറ്റിയും വിലയും വെച്ച് കണക്കാക്കിയാൽ, പ്രതിദിനം 10 രൂപ ചെലവിൽ 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും ലഭിക്കുന്നത് വലിയ ആനുകൂല്യമാണ്. കൂടാതെ, ജിയോ ടി.വി, ജിയോ ക്ലൗഡ്, ജിയോ സിനിമ തുടങ്ങിയ ആപ്പുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാക്കുന്നു.റിലൈൻസ് ജിയോയുടെ ഉപഭോക്തൃ ആകർഷണ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ റീച്ചാര്‍ജ് പ്ലാൻ അവതരിപ്പിച്ചത്. താരിഫ് നിരക്കുകൾ വർധിച്ചതിന് മാസങ്ങൾക്കുശേഷം ജിയോ ആകർഷകമായ ഈ പ്ലാനുമായി എത്തിയിരിക്കുകയാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുകയാണ് ജിയോ.2024 ജൂലൈ മാസാദ്യം ജിയോ ആണ് രാജ്യത്ത് താരിഫ് നിരക്കുകൾ വർധിപ്പിച്ച ആദ്യത്തെ ടെലികോം കമ്പനി. ഈ വഴിയിലൂടെ ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികളും നിരക്കുകൾ കൂട്ടി. ജിയോ നിരക്കുകൾ 12.5% മുതൽ 25% വരെ വർധിപ്പിച്ചു, പുതുക്കിയ നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വന്നു. താരിഫ് വർധനയെത്തുടർന്ന് സ്വകാര്യ ടെലികോം സേവനദാതാക്കളിൽ നിന്നും പകർച്ചയായി നിരവധി ഉപയോക്താക്കൾ BSNL പോലുള്ള പൊതു ടെലികോം സേവനദാതാക്കളിലേക്ക് മാറി.