500 രൂപ മുടക്കിയാൽ 25 കോടി; തിരുവോണം ബംപർ വിപണിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബംപർ വിൽപ്പന ആരംഭിച്ചു. രണ്ട് ദിവസമായി ആരംഭിച്ച വിൽപ്പനയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്. സെപ്റ്റംബർ 27ന് ബമ്പറിന്റെ നറുക്കെടുപ്പ് നടക്കും.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനങ്ങൾ ലഭിക്കും.