കൊച്ചിയിൽ നിന്ന് ഗൾഫോണത്തിന് 1360 ടൺ പച്ചക്കറി

നെടുമ്പാശേരി: 1360 ടൺ പച്ചക്കറികളാണ് ഗൾഫ് മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓണ സദ്യയ്ക്കായി കൊച്ചിയിൽ നിന്ന് ഈ സീസണിൽ കയറ്റി അയയ്ക്കുന്നത്. 27 മുതലാണ് കൊച്ചിയിൽ നിന്ന് ഓണാഘോഷങ്ങൾക്കുള്ള പച്ചക്കറികൾ അധികമായി കയറ്റി അയയ്ക്കാൻ ആരംഭിച്ചത്.
ഇന്നും നാളെയും കൂടി പച്ചക്കറി കയറ്റുമതി കൂടുതലായുണ്ടാകുമെന്ന് കാർഗോ അധികൃതർ വ്യക്തമാക്കി. ഇന്ന് 120 ടണ്ണും നാളെ 100 ടണ്ണും പച്ചക്കറികൾക്കാണ് ബുക്കിങ്.വിമാനമാർഗം അയയ്ക്കുന്നത് പെട്ടെന്ന് ചീത്തയാകുന്ന പച്ചക്കറികളാണ് അധികവും. ചേന, മത്തൻ, കുമ്പളം എന്നിങ്ങനെയുള്ള പെട്ടെന്ന് ചീത്തയാകാത്ത പച്ചക്കറികൾ കപ്പലിലും മറ്റും ആഴ്ചകൾക്കു മുമ്പേ അയയ്ക്കുന്നുണ്ട്. ചിപ്സും കപ്പൽ മാർഗമാണ് അധികവും അയയ്ക്കുന്നത്. ടൺ കണക്കിന് വാഴയിലയും വിമാന മാർഗം അയച്ചിട്ടുണ്ട്.